0 Comments

മോദി സർക്കാറിന്‍റെ ടുത്ത ലക്ഷ്യം ക്രിസ്ത്യാനികൾ ആണെന്ന്​ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ മുതിർന്ന നേതാവുമായ പി. ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി ചിദംബരം ആരോപിച്ചു .

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കാൻ വിസമ്മതിച്ച ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയെയും ചിഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു .

എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഡിസംബർ 25ന് അത് നിരസിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *