0 Comments

ദുബായില്‍ വേള്‍ഡ് എക്‌സ്‌പോ 2020 ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷം കുവൈത്ത് പവിലിയൻ സന്ദർശിച്ചത് 10 ലക്ഷത്തിലധികം പേർ. രാഷ്ട്രരൂപവത്കരണത്തിന്റെ ചരിത്രവും സാമൂഹികാവസ്ഥയും ജീവിതവും വ്യക്തമായി അടയാളപ്പെടുത്തുന്നതാണ് പവിലിയൻ.

കൗതുകം ജനിപ്പിക്കുന്ന തരത്തിലാണ് പവിലിയന്റെ ഘടന. ‘പുതിയ കുവൈത്ത്, സുസ്ഥിരമായ അവസരങ്ങൾ’ എന്ന ആശയത്തിൽ സാധ്യതകളുടെ വലിയ പട്ടികതന്നെയാണ് സന്ദർശകരോടും നിക്ഷേപകരോടും പവിലിയൻ പങ്കുവെക്കുന്നത്. ജലമാണ് ജീവന്റെ ഉറവിടമെന്ന സന്ദേശം പകരുന്ന ഒട്ടേെറ നിർമിതികൾ പവിലിയനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *