0 Comments

കുട്ടികളുടെ വാക്സിൻ വിതരണത്തിന്​ പ്രത്യേക സംവിധാനം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കു​ട്ടി​ക​ള്‍ക്ക് ആ​ദ്യ​മാ​യി വാക്സിൻ ന​ല്‍കു​ന്ന​തു കൊണ്ട്  എ​ല്ലാ സു​ര​ക്ഷാ  മു​ന്‍ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​യി​രി​ക്കും വാക്സിൻ വി​ത​ര​ണം . വാ​ക്‌​സി​നേ​ഷ​ന് മു​മ്പും ശേ​ഷ​വും നി​രീ​ക്ഷി​ച്ച് ആ​രോ​ഗ്യ​നി​ല ഉ​റ​പ്പാ​ക്കും.

കൗ​മാ​ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക വ​രി​ ഒ​രു​ക്ക​ണം. കോ​വാ​ക്‌​സി​ന്‍ മാ​ത്രം ന​ല്‍കു​ന്ന​തി​നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍ശ​ന ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. കൗ​മാ​ര​ക്കാ​ര്‍ക്കു  മാ​ത്ര​മാ​യി പ്ര​ത്യേ​കം വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച്​ അ​ത്​ കോ​വി​ന്‍ ആ​പ്പി​ല്‍ അ​റി​യി​ക്കണമെന്നും കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

15നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്ക് ജ​നു​വ​രി മൂ​ന്നു മു​ത​ൽ കോ​വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ക. ജ​നു​വ​രി ഒ​ന്നു മു​ത​ൽ കോ​വി​ൻ പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ കൂ​ട്ടിച്ചേ​ർ​ക്കു​ക​യോ കോ​വി​ന്‍ ആ​പ്പി​ല്‍ പു​തു​താ​യോ ​വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​ നേ​രി​​ട്ടെ​ത്തി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

 

Leave a Reply

Your email address will not be published. Required fields are marked *