0 Comments
ഖത്തറില്‍   367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.   രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.   151 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത്  കൊവിഡ് മരണങ്ങളൊന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ മരണനിരക്ക് 616 ആണ്.
 കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി . ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 245,047 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,139 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *