0 Comments

കോയമ്പത്തൂരിൽ ലുലുമാൾ സ്ഥാപിക്കാൻ സമ്മതിക്കില്ല , ഒരു ഇഷ്ടിക പോലും നാട്ടാൻ സമ്മതിക്കില്ല. പറയുന്നത് ആരാ ബിജെപി തമിഴ്നാട് ഘടകം  . ലുലു മാൾ വരുന്നത് ചില്ലറ വ്യാപാരികളെ ബാധിക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റെ കെ അണ്ണാമലൈയുടെ കണ്ടുപിടിത്തം .

ശെരിക്കുള്ള കാരണം അതാണോ, അല്ലെന്ന് സകലമാന ആളുകൾക്കും അറിയാം. മതമാണ് പ്രശ്നം, യൂസഫലിയുടെ മതം. പുതിയതായി തുടങ്ങുന്ന ലുലുമാൾ കെട്ടിട നിർമ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതൃത്വം വ്യക്തമാക്കുന്നത് ബിജെപിയുടെ അജണ്ടയാണ്.

കോയമ്പത്തൂരിൽ ലുലുമാൾ വരുന്നത് അവിടുത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് കെ അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞു . അണ്ണാമലൈ തിരുവനന്തപുരത്തോട്ടും കൊച്ചിയിലോട്ടുമൊക്കെ ഒന്ന് വന്നു നോക്കണം.എത്ര ചില്ലറ വ്യാപാരികളെ യൂസഫലി നഷ്ടത്തിൽ ആക്കിയത് എന്നൊന്ന് പറയണം. എത്ര അമുസ്ലിം സഹോദരന്മാർക്കാണ് യൂസഫലി സഹായം ചെയ്തിരിക്കുന്നത് എന്നൊന്ന് നോക്കണം.

നേരത്തെ വാൾമാൾ ട്ടിനെ എതിർത്ത സംഘടനകൾ ലുലുമാളിന്‍റെ കാര്യത്തിൽ മിണ്ടാത്തത് എന്തുകൊണ്ടാണ് എന്നും തമിഴ്നാട് ബിജെപി പ്രസിഡന്‍റ് ചോദിക്കുന്നു.

അടുത്തിടെ ഗൾഫ് സന്ദർശനത്തിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോയമ്പത്തൂരിൽ ലുലു മാൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടത്.തമിഴ്നാട്ടിൽ കൂടുതൽ നിക്ഷേപകരെ എത്തിക്കുന്നതിന്റെ ഭാഗമാണ് വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു നിക്ഷേപകരെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചത്.

നേരത്തെ ലുലുമാളിനെതിരെ കേരളത്തില്‍ പി സി ജോര്‍ജും എതിര്‍പ്പ് പറഞ്ഞിരുന്നു. ലുലുമാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നായിരുന്നു ജോര്‍ജിന്റെ ആഹ്വനം .ലുലുമാൾ കൊച്ചിയിലും തിരുവനന്തപുരത്തു തുടങ്ങിയത് അമുസ്ലിം സ്ഥാപനങ്ങൾ തകർക്കണം എന്ന ലക്ഷ്യത്തോടെ ആണെന്നാണ് ജോർജ് പറഞ്ഞത്.

അതുകൊണ്ടാണത്രെ മലപ്പുറത്തു കോഴിക്കോടും ഒന്നും ലുലു മാൾ ഇല്ലാത്തത്. പാവം ജോർജ്. കോഴിക്കോട് ലുലു പണി ആരംഭിച്ച വിവരം പാവം അറിഞ്ഞിട്ടില്ല. പിസിയെ  സംഘ്പരിവാര്‍ ഏറ്റെടുക്കുകയായിരുന്നു. ബിജെപി പോലും പറയാൻ മടിച്ച കാര്യങ്ങളാണ് ജോർജ്ജ് വിളിച്ചു കൂവിയത് .

അണ്ണാമലൈ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. യൂസുഫലിക്ക്‌ മിത്രങ്ങളുടെ സ്വർഗ്ഗഭൂമിയായ യുപി യിൽ ലുലുമാൾ കെട്ടിപ്പൊക്കാമെങ്കിൽ എവിടെ കണ്ടാലും ഓടിച്ചിട്ടടിക്കുന്ന നാലും മൂന്നും ഏഴു ബിജെപി ക്കാരുള്ള സ്റ്റാലിന്റെ തമിഴ്‌നാട്ടിൽ ലുലുമാൾ ഉണ്ടാക്കാൻ എന്ത് ചെയ്യണമെന്നറിയാൻ പാഴൂർ പടിക്കലൊന്നും പോകണ്ടാ .

തമിഴ്‌നാട്ടിൽ പുതുതായി ലുലു മാളുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല പോലും ധൈര്യമുണ്ടെങ്കിൽ ലുലു സ്ഥാപനങ്ങിൽ ഹിന്ദുക്കൾക്ക് ജോലി വെണ്ടന്ന് താങ്കൾക്കോ താങ്കളുടെ പ്രസ്ഥാനത്തിനോ പറയാൻ പറ്റുമോ ? ഒന്ന് പറഞ്ഞ് നോക്ക് അണ്ണാമലൈ  , പറയുന്ന നാവ് അവിടുത്തെ നല്ലവരായ ഹിന്ദുക്കൾ അരിഞ്ഞെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, എന്തിനേറെ കേരള ഘടകം പ്രസിഡന്റ് കെ.സുരേന്ദ്രനും വേണ്ടപ്പെട്ടവനാണ് ലുലുവിന്റെ മുതലാളി എന്ന് തമിഴ്നാട്ടിലെ മൂത്ത സംഘിക്ക് അറിയില്ലെന്ന് തോന്നുന്നു അറിഞ്ഞുവരുമ്പോൾ ശരിയായിക്കോളും.

Video Link

https://youtu.be/AVMFqiQu-Ho

Leave a Reply

Your email address will not be published. Required fields are marked *