0 Comments

എങ്ങനെയും കടത്തില്‍നിന്നു കരകയറാന്‍ വീട് വിൽക്കാനിറങ്ങിയ ദമ്പതികൾക്ക് നിയമപ്രശ്‌നം വിനയാകുന്നു. നറുക്കെടുപ്പിലൂടെ വീട്‌ വില്‍ക്കാനിറങ്ങിയത് . കടംകേറി മുടിയുന്നതിനു പകരം ഉള്ള മുതൽ വിറ്റ് കടം തീർക്കാനാണ് അജോ അന്ന ദമ്പതികൾ വീട് വിൽക്കാനിറങ്ങിയത് .

വീട് വിറ്റ് വേണം വീട് വച്ചതുൾപ്പെടെയുള്ള കടം തീർക്കാൻ . നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബം വീട് വിൽക്കാൻ ഏറെ നാളുകളായി ശ്രമിക്കുന്നു . വീട് വന്നു കാണുന്നവർക്കെല്ലാം കുറച്ചു കൊടുക്കണം .

അങ്ങനെ കൊടുക്കാൻ പറ്റുമോ ? ചിലവായ തുകയെങ്കിലും കിട്ടാതെ കൊടുക്കാൻ പറ്റില്ല . മാർക്കറ്റ് വിലയിലും താഴ്ത്തി കൊടുക്കാമെന്ന് പറഞ്ഞിട്ടും വിൽപ്പന നടന്നില്ല . അത്യാവശ്യക്കാരെന്നു കണ്ടതോടെ വിപണിവിലയിലും കുറച്ചു നല്‍കാനാണ്‌ മിക്കവരും ശ്രമിച്ചത്‌.

ഇതിനൊരു പരിഹാരമെന്ന നിലയിലാണ്‌ നറുക്കെടുപ്പ്‌ എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ചത്‌. ഇതിനാണ്‌ ഇപ്പോള്‍ തടസവാദം ഉയര്‍ന്നിരിക്കുന്നത്‌. നറുക്കെടുപ്പിലൂടെ വീട്‌ വില്‍ക്കുന്നത്‌ നിയമപരമായി ശരിയല്ലെന്ന നിയമവശം ലോട്ടറി വകുപ്പ്‌ ചൂണ്ടിക്കാണിച്ചതോടെയാണ്‌ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും അസ്‌തമിച്ചത്‌.

വീട്‌ നറുക്കിടുന്നതു തടയണമെന്നു ലോട്ടറി വകുപ്പ്‌ ജോയന്റ്‌ ഡയറക്‌ടര്‍ വട്ടിയൂര്‍ക്കാവ്‌ പോലീസിനു നിര്‍ദേശം നല്‍കി. എന്നാല്‍, രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ജോയിന്റ്‌ ഡയറക്‌ടറുടെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ്‌ പോലീസ്‌, വീട്‌ വില്‍പ്പനയ്‌ക്കു വച്ച അജോ-അന്ന ദമ്പതികളുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കേരളാ ബാങ്ക്‌ ജഗതി ശാഖയില്‍നിന്ന്‌ വീട്‌ വാങ്ങാനെടുത്ത വായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയതോടെയാണ്‌ കടക്കെണിയിലായത്‌. വായ്‌പസമയം നീട്ടിക്കിട്ടാന്‍ മന്ത്രിയുൾപ്പെടെയുള്ളവരെ കണ്ടെങ്കിലും ബാങ്കിലെ ജീവനക്കാരില്‍നിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണ്‌ വീട്‌ വിറ്റ്‌ കടം തീര്‍ക്കാന്‍ ഇറങ്ങിയത് .

അക്കൗണ്ടന്റായിരുന്ന അജോയ്‌ക്ക്‌ അപകടത്തില്‍ കാഴ്‌ച പോയതോടെ ജോലി നഷ്‌ടമായി. ഹോങ്കാങ്ങില്‍ എന്‍ജിനീയറായിരുന്ന അന്നയ്‌ക്ക്‌ കൊറോണ സമയത്ത് ജോലി നഷ്ട്ടപ്പെട്ടു . പുതിയ ജോലി കണ്ടെത്താനാവാതെ വന്നതിനെത്തുടര്‍ന്നാണ്‌ കുടുബം സാമ്പത്തിക പ്രതിസന്ധിയിലായത്‌.

Video Link

https://youtu.be/cfxkvmE1VkM

Leave a Reply

Your email address will not be published. Required fields are marked *