0 Comments

ന്യൂഡല്‍ ഹി:  മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് സിബിഐ റെയ്ഡ് നടക്കുന്നത്.

ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കാർത്തികിന്റെ 2010 മുതൽ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *