0 Comments

ഡല്‍ഹി: കാർത്തി ചിദംബരം ഉൾപ്പെട്ട വിസ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. കാർത്തി ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കർ രാമന്റെ  അറസ് റ്റാണ് സി.ബി.ഐ  രേഖപ്പെടുത്തിയത്  . ഇന്നലെ ഭാസ്കർ രാമന്റെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

2011ൽ ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകിയ കേസിലാണ് ഇപ്പോൾ കാർത്തി ചിദംബരം അന്വേഷണം നേരിടുന്നത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്. നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *