
സൗദിയിൽ ചൊവ്വാഴ്ച 621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 514 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 760,477 ഉം രോഗമുക്തരുടെ എണ്ണം 744,841 ഉം ആയി. ആകെ മരണം 9,121 ആയി.
നിലവിൽ 6,515 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 76 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.