0 Comments

ബംഗളൂരു : സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് യുവതിയും കാമുകനും. ബംഗളൂരു ജക്കൂർ സ്വദേശിനിയായ ദീപ്തി (24), കാമുകൻ മദൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതു. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയായിരുന്ന ദീപ്തി ഏറെ നാളായി മദനുമായി പ്രണയത്തിലായിരുന്നു.

കാർ വാങ്ങാനുള്ള പണം കണ്ടെത്തിയത് വീട്ടിൽ നിന്നുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ചായിരുന്നു. തുടർന്ന് ഒരു മാസം മുൻപ് സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും, അതിന് ശേഷം മുക്കുപണ്ടം തിരികെ വെക്കുകയുമായിരുന്നു. സ്വർണം വിറ്റ് ലഭിച്ച 36 ലക്ഷം രൂപകൊണ്ട് ഇവർ മൂന്ന് കാറുകളാണ് വാങ്ങിയത്.

എന്നാൽ സംശയം തോന്നിയ ദീപ്തിയുടെ അമ്മ സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ഇതോടെ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയും മദനും ചേർന്നാണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തിയത്.

Author

hajirashareef95@gmail.com

Leave a Reply

Your email address will not be published. Required fields are marked *