
ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടും ബിജെപിയെ നേരിടുന്നതിനായി കോൺഗ്രസ് ടാസ്ക് ഫോഴ്സ്-2024ന് രൂപം നൽകി. ഉദയ്പൂരിൽ വച്ചുനടന്ന ചിന്ത ശിബിരിനുശേഷം രണ്ട് പാനലുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ കോൺഗ്രസ്സ് തീരുമാനമായിരുന്നു. പ്രശാന്ത് കിഷോറിന്റെ മുൻ സഹപ്രവർത്തകൻ പ്രശാന്ത് കനുഗോലുവിനെ കോൺഗ്രസ് തെരഞ്ഞെടുപ്പ് മാനേജ്മെന്റിൽ ഉൾപ്പെടുത്തുകയും രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അനന്ത് ശർമ എന്നിവരുൾപ്പെടുന്ന രാഷ്ട്രീയ കാര്യ ഗ്രൂപ്പുമാണ് ഇന്ന് രൂപീകരിച്ചത്.
പ്രിയങ്ക ഗാന്ധി, പി. ചിദംബരം, മുകുൾ വാസ്നിക്, കെ.സി വേണുഗോപാൽ, അജയ് മാക്കൻ, ജയറാം രമേശ്, രൺദീപ് സുർജേവാല, സുനില്‍ കനുഗോലു എന്നിവരാണ് ടാസ്ക് ഫോസിൽ ഉൾപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ കാര്യ സമിതി സോണിയ ഗാന്ധിയായിരിക്കും നയിക്കുക. മല്ലികാർജ്ജുൻ ഖാര്‍കെ, അംബിക സോണി, ദിഗ് വിജയ് സിങ്, കെസി വേണുഗോപാല്‍, ജിതേന്ദ്ര സിങ് എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം .