
ആന്ധ്രായിലെ കോനസീമ ജില്ലയുടെ പെരുമാറ്റിയതിൽ പ്രതിഷേധിച്ച് മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടിനുമാണ് പ്രതിഷേധക്കാർ തീയിട്ടത്. ജില്ലയുടെ പേര് അംബേദ്കർ കോനസീമ എന്നാക്കിയതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു.
ജില്ലയുടെ പെരുമാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ മുപ്പത് ദിവസത്തിനുള്ളിൽ കളക്ടർക്ക് സസമർപ്പിക്കാനുള്ള സമയം നൽകിയിരുന്നുവെന്നും വീടിനുനേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കോനസീമ ജില്ലയുടെ പെരുമാറ്റിയതിൽ പ്രതിശേധിച്ച് നൂറുകണക്കിനാളുകളുള്ള സമരസമിതി രൂപീകരിക്കപ്പെട്ടിരുന്നു. പെരുമാറ്റലിൽ പ്രതിഷേധിച്ച ഒരു വിഭാഗം ആളുകളാണ് അക്രമം നടത്തിയത്. സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിവ്യസിച്ചതായും പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയെയും അഭ്യർത്ഥനയേയും മാനിച്ചാണ് പെരുമാറ്റാനുള്ള നീക്കങ്ങൾ നടത്തിയതെന്നും എന്നാൽ, ഒടുവിൽ പാർട്ടികൾ നിലപാടുകൾ മാറ്റിയതാണെന്നും ആക്ഷേപമുണ്ട്.