
സ്തനാർബുദ രോഗികൾക്ക് പുതിയ മരുന്നിനു അനുമതി നൽകി യു.എ.ഇ. അമേരിക്കയ്ക്കുശേഷം മരുന്നിനു അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ.
എം.എസ്.ഡി. ഫാർമസിക്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത പുതിയ മരുന്നിനു ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദ രോഗികൾക്ക് (ടി.എൻ.ബി.സി.) പ്രതാശ്യനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2020-ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം യു.എ.ഇ.യിലെ അർബുദ കേസുകളിൽ 21.4 ശതമാനവും സ്തനാർബുദമാണ്. ആഗോളതലത്തിൽ ആകെ സ്തനാർബുദക്കേസുകളിൽ 15 ശതമാനവും ടി.എൻ.ബി.സി.യാണ്. ടി.എൻ.ബി.സി.ക്കുള്ള മരുന്നിന്റെ ശുപാർശിത അളവ് ഓരോ മൂന്നാഴ്ചയിലും 200 മില്ലിഗ്രാം അല്ലെങ്കിൽ ഓരോ ആറ് ആഴ്ചയിലും 400 മില്ലിഗ്രാം ആണ്.
30 മിനിറ്റിനുള്ളിൽ അവ ഞരമ്പുകളിലൂടെ ശരീരത്തിലെത്തിക്കുന്നു. ഈ മരുന്ന് കീമോതെറാപ്പിയുമായി സംയോജിപ്പിച്ചാണ് നൽകുക. ചികിത്സയിൽ മരുന്ന് ചേർക്കുന്നത് ആവർത്തന നിരക്കും മരണസാധ്യതയും കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.