0 Comments

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’  സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.  ജൂൺ 17ന് സിനിമ പ്രദർശനത്തിന് എത്തും.

ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ  ലത എന്ന കഥാപാത്രത്തെയാണ് നിഷാ സാരംഗ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ സാറ്റലൈറ്റ് ഒടിടി അവകാശം സീ സ്വന്തമാക്കി. പുതുമുഖം മാളവിക മനോജാണ് നായിക.

ഫൺറ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *