
ഡല്‍ഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്. മറ്റന്നാൾ ബി.ജെ.പിയിൽ ചേരുമെന്നാണ് ഹര്‍ദികുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.
‘ഉന്നത നേതാക്കൾ’ മൊബൈൽ ഫോണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ദിക് പട്ടേല്‍ വിമര്‍ശിക്കുകയുണ്ടായി. താന്‍ കോണ്‍ഗ്രസിലേക്ക് പോയി മൂന്നു വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടേല്‍ സമര നായകനായ ഹര്‍ദിക് പട്ടേല്‍ 2019ലാണ് കോണ്‍ഗ്രസിൽ എത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു അദ്ദേഹം. മെയ് 18നാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.