0 Comments

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശുന്നതിനാൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.

കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടും. ജൂൺ 1 ബുധനാഴ്ച്ച മുതൽ കാറ്റിന്റെ തീവ്രത പടിപടിയായി കുറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *