0 Comments

സൗ​ദി ജി​ദ്ദ​യി​ലെ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ​റ​വാ​ബി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സൗ​ദി​യി​ലെ 27ാമ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ 233ാമ​ത്തെ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്. 170,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ണ്ട്.

ജി​ദ്ദ-​മ​ക്ക പ്ര​വി​ശ്യ മേ​യ​ർ സാ​ലേ അ​ൽ​തു​ർ​ക്കി​യാ​ണ് ജി​ദ്ദ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ റാ​മെ​സ് അ​ൽ​ഗാ​ലി​ബ്, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തിലാണ്  ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സം​ഭ​രി​ച്ച കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ത്യേ​ക​ത. പ​രി​സ്ഥി​തി​ക്ക് അ​നു​കൂ​ല​മാ​യ ക​ട​ലാ​സ് ര​ഹി​ത ഇ-​ബി​ൽ സം​വി​ധാ​ന​വും പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ൽ​റ​വാ​ബി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്കാ​യി മി​ക​ച്ച​തും ആ​ധു​നി​ക​വു​മാ​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *