0 Comments

റിയാദ്: കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധല്ല.   എന്നാൽ മക്ക,​ മദീന പള്ളികളിൽ മാസ്ക് ആവശ്യമാണ്.

സ്ഥാപനങ്ങൾ,​ വിനോദപരിപാടികൾ,​ വിമാനങ്ങൾ. പൊതുഗതാഗതം എന്നിവയിൽ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷൻ തെളിവ് ആവശ്യമില്ല. അതേസമയം പ്രതിരോധ നടപടികൾ തുടരാൻ ആഗ്രഹിക്കുന്ന ആശുപത്രികൾ,​ പൊതുപരിപാടികൾ,​ വിമാന സർവീസുകൾ,​ പൊതുഗതാഗതം എന്നിവയ്ക്ക് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *