0 Comments

സൗദി അറേബ്യയില്‍ 1,033 പേര്‍ക്ക് കൊവിഡ്. കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഗുരുതാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിലെ രോഗികളില്‍ 861 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 781,168 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 762,215 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,179 ആയി. രോഗബാധിതരില്‍ 9,774 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 102 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *