
സൗദി അറേബ്യയിൽ കൊവിഡ് കണക്കുകൾ വീണ്ടും കുറയുന്നു. പുതിയതായി 963 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 980 പേർ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,82,131 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,63,195 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,180 ആയി. രോഗബാധിതരിൽ 9,756 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 114 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.