0 Comments

സൗദിയിൽ  945 പേര്‍ക്ക് കോവിഡ്.    899 രോഗമുക്തി നേടി . ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,83,076ഉം രോഗമുക്തരുടെ എണ്ണം 7,64,094ഉം ആയി.മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,183 ആയി. നിലവിൽ 9,799 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *