
റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയുടെ തെക്കന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ കൊല്ലം ചെമ്മനത്തൂര്‍ സ്വദേശി ചാരുവിള പുത്തന്‍വീട്ടില്‍ പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച താമസ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാംസ എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും എത്തിയത്. മൃതദേഹം ഖമീസ് മുശൈത് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടി നടപടിക്രമങ്ങള്‍ അസീര്‍ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.