0 Comments

ജമ്മുകശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.   രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ട് പാകിസ്താനികൾ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ രണ്ടും തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ട് പേരെയുമാണ് സുരക്ഷസേന വെടി വെച്ചുകൊന്നത്.

അറസ്റ്റിലായ ഭീകരൻ ഷോക്കറ്റ് അഹമ്മദ് ഷെയ്‌ഖിൽ നിന്ന് കിട്ടി‍യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോലാബ് മേഖലയിൽ പൊലീസും സൈന്യവും സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സേനയുടെ നീക്കത്തിന് തൊട്ടു പിന്നാലെയാണ് അതിർത്തി ജില്ലയായ കുപ്‌വാരയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *