
യുഎഇയിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഈയാഴ്ച അവസാനത്തോടെ യുഎഇയിൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴ സഹായകമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വേനൽക്കാലത്ത് എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.