
ദളപതി വിജയുടെ അറുപത്തിയാറാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഇന്നലെ റിലീസ് ചെയ്തു. അദ്ദേഹത്തിൻറെ ജന്മദിനത്തിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം പേരും ഫസ്റ്റ് ലുക് പോസ്റ്ററും പുറത്തുവിട്ടു. ചിത്രത്തിന്റെ പേര് ” വാരിസ് ” എന്നാണ് . ഇന്നലെ സിനിമയുടെ തേർഡ് ലുക് റിലീസ് ചെയ്തു.
സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്തതെലുങ്ക്നിർമ്മാതാവായ ദിൽ രാജുവാണ്. രശ്മിക മന്ദാന നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഉള്ളത്.
വാരിസ് ഒരുങ്ങുന്നത് ദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ്. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഈ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. 2023 പൊങ്കലിനായിരികും ചിത്രം റിലീസ് ചെയ്യുന്നത്.