
ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ തേടി യശ്വന്ത് സിൻഹ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ഫോണിൽ വിളിച്ചാണ് അദ്ദേഹം പിന്തുണ തേടിയത് . ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോടും അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചു.
ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ അടുത്തും അദ്ദേഹം പിന്തുണ തേടിയെത്തി. പ്രതിപക്ഷ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ യശ്വന്ത് സിൻഹ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ദർശനങ്ങളും ഭയമില്ലാതെ ഉയർത്തിപ്പിടിക്കുമെന്ന് ഉറപ്പ് നൽകുന്നതായി യശ്വന്ത് സിൻഹ വ്യക്തമാക്കി.