
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യു.എ.ഇ.യിലെത്തും . നാളെ രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. 26 മുതൽ 28 വരെ ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിൽ എത്തുക.
പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നേരിൽകണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ നേരിട്ട് അനുശോചനം അറിയിക്കാനുമാണ് പ്രധാനമന്ത്രി എത്തുന്നത്.
2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവിൽ യു.എ.ഇ. സന്ദർശിച്ചത്. അന്ന് ഓർഡർ ഓഫ് സായിദ് പുരസ്കാരം സമ്മാനിച്ചിരുന്നു.