0 Comments

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ ദുഷ്പ്രവണതയുമായി തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഉടൻ തന്നെ കർശനമായി ശിക്ഷിക്കണം. വിദ്വേഷത്തെ നമ്മളെല്ലാം ഒരുമിച്ചുനിന്ന് തോൽപ്പിക്കണം. സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു”-രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *