
ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു.