
സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,215 ആയി.
നിലവിലുള്ള രോഗബാധിതരിൽ 7,171 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.