0 Comments

ന്യൂഡല്‍ഹി : രാജ്യം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ . ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു .

രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനും പ്രധാനമന്ത്രി ആദരമർപ്പിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം പുതിയ ദിശയിലേക്കാണെന്നും പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു. ചെങ്കോട്ടയിൽ നിന്ന് ഇത് ഒൻപതാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  ബ്രിട്ടീഷ് ഭരണത്തെ വിറപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് രാജ്യം നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *