0 Comments

കുവൈത്തിൽ ജൂൺ ഒന്ന് മുതൽ നടപ്പിലാക്കിയ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി. വേനൽ കണക്കിലെടുത്തു മൂന്നുമാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ 360 ഓളം കമ്പനികൾക്കെതിരെ നിയമ ലംഘനത്തിനു നടപടി സ്വീകരിച്ചതായി മാൻ പവർ അതോറിറ്റി അറിയിച്ചു. കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 നും അഞ്ചിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയായിരുന്നു വിലക്ക് നിയമം പാലിക്കപ്പെടുന്നു എന്നുറപ്പാകാൻ വർക്ക് സൈറ്റുകളിൽ മാൻപവർ അതോറിറ്റിയിലെ ഇൻസ്‌പെക്ഷൻ ടീം പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *