0 Comments

ഒമാനിൽ നടന്ന വൻ മയക്കു മരുന്ന് വേട്ടയിൽ മൂന്ന് പ്രവാസികൾ പിടിയിലായി. കോസ്റ്റ്ഗാർഡ് പോലീസ് ബോട്ടുകളാണ് ലഹരിമരുന്നുമായി മുസന്ദം ഗവർണറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യക്കാരാണ് അറസ്റ്റിലായത്. വിവിധ തരത്തിലുള്ള 470 കിലോഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കറുപ്പ്, ലഹരി ഗുളികകൾ, ഹാഷിഷ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പടും.അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *