0 Comments

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാസമ്മേളനത്തിലാണ് വോട്ടെടുപ്പ് നടക്കുക.

ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടതായി വന്നിരിക്കുന്നത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെ.എം.എം., കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. ഭരണസഖ്യം എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എം.എല്‍.എ.മാരെ തിരികെ റാഞ്ചിയിലെത്തിച്ചു. എംഎല്‍എമാരുടെ പ്രത്യേകയോഗവും സോറന്‍ ഇന്നലെ വിളിച്ചു ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *