0 Comments

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദില്ലിയിലെ തുഗ്ലക്ക് റോഡിലെ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിയാകുകയല്ല തന്‍റെ ലക്ഷ്യമെന്ന് നിതീഷ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ദില്ലിയിലെത്തിയ നിതീഷ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാഹുലും നിതീഷും ചര്‍ച്ചനടത്തി.കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ മറ്റ് നേതാക്കളെയും കുമാർ അടുത്ത ദിവസങ്ങളിൽ കാണും.

പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുമ്ബ് ഒന്നിപ്പിക്കാനാണ് ശ്രമം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജനതാദള്‍ (എസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമി, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തും.

 

Leave a Reply

Your email address will not be published. Required fields are marked *