0 Comments

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് നേരെ ആസിഡ് ആക്രമണം. 14 വയസുള്ള പെൺകുട്ടിയ്‌ക്ക് നേരെ ആസിഡ് എറിയുകയും കഴുത്തറക്കുകയുമായിരുന്നു.

നെല്ലൂരിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയെ ആക്രമിച്ചത് അകന്ന ബന്ധുവാണെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടി വീട്ടിൽ തനിച്ചായ സമയത്ത് അതിക്രമിച്ച് കയറിയ ബന്ധു ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ്‌ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *