0 Comments

ക്യൂ.ആർ. കോഡ് വഴിയുള്ള ടിക്കറ്റ് വ്യാപകമാക്കാനൊരുങ്ങി റെയിൽവേ.  ക്യൂ.ആർ. കോഡ് ഉപയോഗിച്ച് യു.ടി.എസ്. മൊബൈൽ ആപ്പ് വഴി സാധാരണ ടിക്കറ്റെടുക്കാനുള്ള സൗകര്യം എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടി തുടങ്ങി. ജീവനക്കാരില്ലാത്തതു കൊണ്ട് ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.

റെയിൽവേയിൽ യു.ടി.എസ്. ആപ്പ് അവതരിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽപ്പാളത്തിൽ നിന്നും നിശ്ചിത ദൂര പരിധിക്കുള്ളിൽ മാത്രമേ ഇതുപയോഗിച്ച് ടിക്കറ്റെടുക്കാൻ കഴിയൂ. സ്റ്റേഷനുള്ളിൽ നിന്ന് ടിക്കറ്റെടുക്കണമെങ്കിൽ അവിടെ പതിച്ച ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യണം.
 യു.ടി.എസ്. ആപ്പിൽ ഉപയോഗിക്കാനുള്ള ക്യൂ.ആർ. കോഡ് പോസ്റ്ററുകൾ സെപ്റ്റംബർ 25-നകം എല്ലാ സ്റ്റേഷനുകളിലും പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ഡിവിഷനുകൾക്ക് കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *