0 Comments

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ചു ദിവസമായി നീട്ടി. കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്ന യാത്ര ബിജെപി ഭരിക്കുന്ന യുപിയില്‍ രണ്ടു ദിവസം മാത്രമേയുള്ളൂവെന്ന് സിപിഎം വിമര്‍ശനം  ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം.

അതേസമയം സിപിഎം വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്ബു തന്നെ യാത്ര പുനക്രമീച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുപിയില്‍ ആദ്യം തന്നെ അഞ്ചു ദിവസമാണ് പര്യടനം തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *