0 Comments

ന്യൂഡൽഹി: അധ്യക്ഷൻ ആരാകണമെന്ന് സോണിയ ഗാന്ധി തീരുമാനിക്കണമെന്ന നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്. പിസിസി അധ്യക്ഷന്മാരെയും എഐസിസി അം​ഗങ്ങളെയും സോണിയാ ​ഗാന്ധി തന്നെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാൻ സംസ്ഥാന നേതാക്കൾക്ക് കോൺ​ഗ്രസിന്റെ നിർദ്ദേശം. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു അശോക് ഗെഹ്ലോട്ടിനെ പോലുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ പോലും ആ സ്ഥാനത്തേക്ക് വേണ്ടെന്നാണ് നേതാക്കളുടെ പക്ഷം.

സംഘടനാ തെര‍ഞ്ഞെടുപ്പിനായി ഈ മാസം 24 മുതൽ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീ‌യനേതത്വത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതും നിർദ്ദേശിക്കൽ ആകുമോ എന്ന് വിലയിരുത്തലുകൾ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ​ഗാന്ധി മത്സരിക്കില്ല. രാഹുൽ ഗാന്ധി താൻ മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ​

Leave a Reply

Your email address will not be published. Required fields are marked *