0 Comments

ഇന്ത്യ-ദുബായ് വിമാനസർവീസുകൾ കൂട്ടണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സർവീസിൽ ആഴ്ചയിൽ 50,000 സീറ്റുകൾകൂടി വർധിപ്പിക്കണമെന്നാണ് ആവശ്യം.

അമൃത്‌സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, കണ്ണൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹാട്ടി, പുണെ തുടങ്ങിയ നഗരങ്ങളിൽനിന്ന് ദുബായിലേക്ക് കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി നേരത്തേ കത്തയച്ചിരുന്നു. ആവശ്യം ഇന്ത്യ അംഗീകരിച്ചാൽ യു.എ.ഇ. വിമാനക്കമ്പനികൾക്ക് ഏറ്റവും ലാഭകരമായ റൂട്ടുകളായിരിക്കും ഇവ.

Leave a Reply

Your email address will not be published. Required fields are marked *