0 Comments

ന്യൂഡല്‍ഹി: 72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി പ്രമുഖര്‍. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ , കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ആശംസകൾ നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശംസങ്ങള്‍ നേരുന്നു എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു . പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാവട്ടെയെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ഇരുട്ട് നീക്കി പൗരന്‍മാരില്‍ പുരോഗതിയുടേയും വികസനത്തിന്‍റേയും സാമൂഹിക ഐക്യത്തിന്‍റേയും വെളിച്ചം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുട്ടിന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. താങ്കളുടെ പിറന്നാളാണെന്ന് ഞങ്ങള്‍ക്ക് അറിയാം. റഷ്യന്‍ പാരമ്ബര്യമനുസരിച്ച്‌ ഞങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അഭിനന്ദനങ്ങള്‍ അറിയിക്കാറില്ല. അതുകൊണ്ട് തനിക്കത് ചെയ്യാന്‍ കഴിയില്ലെന്നും എല്ലാ ആശംസകളും നേരുന്നതായും പുടിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാങ്ഹായ് ഉച്ചകോടിക്കിടെ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *