0 Comments

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്വീറ്റിലൂടെ സൂചന നൽകി ശശി തരൂർ എംപി. ശശി തരൂർ തിങ്കളാഴ്ച ഡൽഹിയിലെത്തി പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുകയും മത്സരിക്കാൻ തരൂരിന് അനുമതി ലഭിച്ചതായുമാണ് സൂചന.

പാർട്ടിയിൽ ക്രിയാത്മകമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവർത്തകർ സ്ഥാനാർഥികൾക്ക് നൽകുന്ന നിവേദനം പങ്കുവച്ചാണ് ട്വീറ്റ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട് പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിംഗ് എന്നിവര്‍ക്കൊപ്പമാണ് തരൂരുര്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയെ് അവരുടെ വീട്ടിലെത്തി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *