0 Comments

“റൊമാന്റിക് സൈക്കോപാത്ത് ത്രില്ലർ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ ബാൽക്കിയുടെ ഛുപ്പിൻറെ സെൻസറിങ് പൂർത്തിയായി. എ സര്‍ട്ടിഫിക്കറ്റുമായി ചിത്രം സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും.

ചിത്രത്തിൽ ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവർ അഭിനയിക്കുന്നു.  രണ്ട് മണിക്കൂറും 15 മിനുട്ടും 31 സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആർ ബാൽക്കിയുടെ ഒരു കഥയിൽ നിന്ന് ആർ ബാൽക്കി ചിത്രം ഒരുക്കിയിരിക്കുന്നത്.

രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ് ചുപ് എഴുതിയത്. പെൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഗുരു ദത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിർമ്മാതാക്കൾ നേരത്തെ ഒരു ടീസർ പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *