0 Comments

റിയാദ്: സൗദിയിൽ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. സൗദിയുടെ വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ പ്രവാസികൾ ജോലിക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്. തൊഴിലാളികളെ കൊണ്ടുപോയ ബസിന്റെ പിന്നിൽ ട്രക്ക് വന്നിടിച്ചാണ് വൻ അപകടമുണ്ടായത്. രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബസിന്റെ പിന്നിൽ ഇരുന്നവർ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കുകൾ ആണ് സംഭവിച്ചിരിക്കുന്നത്. തുറൈഫ് ജനറൽ ആശുപത്രിയിൽ ആണ് ഇവർ കഴിയുന്നത്. ബസിൽ ഉണ്ടായിരുന്ന 21 പേർക്ക് ചെറുതും വലുതുമായ വലിയ പിരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറു മണിക്കായിരുന്നു സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *