0 Comments

ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ​ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കാണ് പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടത്.  വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.

ഒക്ടോബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. ​ശ്യാം സിൻഹ റോയ്,  കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക്‌ എത്തുന്നത്.

ഗുജറാത്തിലെ ​ഗ്രാമത്തിൽനിന്നുള്ള നളിന്റെ സിനിമാ ഓർമയാണ് കഥയ്ക്ക് പ്രചോദനമായത്. ചിത്രം പ്രദർശിപ്പിച്ച ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ, സ്പെയിനിലെ വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിരവ​ധി അവാർഡ്‌ നേടിയിട്ടുണ്ട്. സംവിധായകന്‍റെ ആത്മകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സമയ് എന്ന ഒൻപതു വയസുകാരൻ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധമാണ് പറയുന്നത്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപൻ റാവൽ, പരേഷ് മേത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *