0 Comments

ദുബായ് : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദുബായ് കാൻ സംരംഭത്തിന് പിന്തുണയേകി ദുബായിലെ ആഡംബര ഹോട്ടലുകൾ. ആഡംബര ഹോട്ടലുകൾ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കും.ഇതിനായി പുതിയ വാട്ടർ പ്യൂരിഫിക്കേഷൻ ആൻഡ് ഗ്ലാസ് ബോട്ടിലിങ് പ്ലാന്റ് സ്ഥാപിച്ചു. ഇതിലൂടെ പ്രതിവർഷം 27 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കാൻ സംരംഭത്തിന് തുടക്കമിട്ടത്. ഇതുവരെ ഒട്ടേറെ ഹോട്ടലുകളും സ്കൂളുകളും സ്ഥാപനങ്ങളുമെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതുസ്റ്റേഷനുകളിൽനിന്നും കുടിവെള്ളം സൗജന്യമായി നിറക്കാനും സൗകര്യമൊരുക്കുന്ന ദുബായ് കാൻ പദ്ധതിയിലൂടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കാനായത്. പൊതുജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹായത്തോടെ 100 ദിനങ്ങൾകൊണ്ടാണ് 500 മില്ലിയുടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 10 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ കുറച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ അബുദാബിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *