0 Comments

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് . ഇതോടെ നീണ്ട നാളത്തെ ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമമാവുകയാണ്.

മത്സരിക്കാൻ തീരുമാനിച്ചു.നാമനിർദ്ദേശ പത്രിക ഉടൻ നൽകുc, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല’ ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി  കുടുംബത്തിന്‍റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കുമെന്ന് ഉറപ്പായി .

ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതു സംന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.നിലവിലെ സാഹചര്യത്തില്‍ ഗെലോട്ട് തരൂര്‍ മത്സരത്തിന് വഴിയൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *