0 Comments

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​  പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​ർ 30 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തു​വ​രെ​യാ​ണി​ത്. നി​ല​വി​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ വ​രെ​യു​ള്ള ബ​സു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കും.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​​ സ​ർ​വി​സു​ക​ൾ. മൈ​സൂ​രു റോ​ഡ്​ ബ​സ്​​സ്​​റ്റേ​ഷ​ൻ, ശാ​ന്തി​ന​ഗ​ർ ബ​സ്​​സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ബ​സു​ക​ൾ പു​റ​പ്പെ​ടു​ക.

www.ksrtc.in ​സൈ​റ്റി​ലൂ​ടെ ബു​ക്ക്​ ചെ​യ്യാം. നാ​ലോ അ​തി​ൽ അ​ധി​ക​മോ യാ​ത്ര​ക്കാ​ർ ഒ​ന്നി​ച്ച്​ ടി​ക്ക​റ്റ്​ എ​ടു​ത്താ​ൽ അ​ഞ്ചു​ശ​ത​മാ​നം കി​ഴി​വ്​ ല​ഭി​ക്കും. മ​ട​ക്ക​യാ​ത്ര​ക്ക​ട​ക്കം ഒ​രു​മി​ച്ച്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​താ​ൽ 10 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *