0 Comments

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡുകളിലെ പരമാവധി വേഗതപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.  അല്‍ ഐന്‍ – ദുബൈ റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി.

അതുകൊണ്ടുതന്നെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ തെളിയുന്ന സ്‍പീഡ് ലിമിറ്റ് ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *