0 Comments

യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലും മാസ്ക് ഇനി നിർബന്ധമല്ല. ആവശ്യമുള്ളവർക്ക് മാത്രം ഇനി മാസ്ക് ധരിച്ചാൽ മതിയാകും. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കി. കോവിഡ് രോഗികളുടെ എണ്ണവും കോവിഡ് മരണവും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതി ഈമാസം 28 മുതൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

ഇഷ്ടമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതി. എന്നാൽ, ആശുപത്രികൾ ഉൾപ്പെടെ മെഡിക്കൽ കേന്ദ്രങ്ങൾ, പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കും. അതേസമയം, പള്ളികളിൽ നിലനിന്നിരുന്ന സാമൂഹിക അകലം ഒഴിവാക്കി. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കൽ ഇനിയും നിർബന്ധമാണ്. വിമാനയാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ, വിമാന കമ്പനികൾക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ നിബന്ധന മുന്നോട്ട് വയ്ക്കാമെന്നും ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *